Connect with us

Kerala

രാഹുലിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ജോയ്‌സ് ജോര്‍ജ്

Published

|

Last Updated

ഇടുക്കി | കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായി രാഹുല്‍ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ അധിക്ഷേപ പരാമര്‍ശവുമായി ഇടുക്കി മുന്‍ എം പി ജോയ്‌സ് ജോര്‍ജ്. രാഹുല്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്ന സംഭവം പരാമര്‍ശിച്ച് പ്രസംഗിച്ച ജോയ്‌സ് പെണ്‍കുട്ടികള്‍ മാത്രമുള്ള കോളജുകളില്‍ മാത്രമെ രാഹുല്‍ ഗാന്ധി പോവുകയുള്ളൂവെന്ന് പറഞ്ഞു. അവരെ വളയാനും തിരിയാനും പഠിപ്പിക്കലാണ് രാഹുലിന്റെ പണി. എന്റെ പൊന്നുമക്കളെ അതിനൊന്നും നില്‍ക്കണ്ട. അയാള്‍ പൊണ്ണൊന്നും കെട്ടിയിട്ടില്ല. കുഴപ്പക്കാരനാന്നാ കേട്ടേ എന്നിങ്ങനെയായിരുന്നു ജോയ്‌സിന്റെ പരാമര്‍ശം. ഇടുക്കി ഇരട്ടയാറില്‍ എം എം മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ജോയ്‌സ് വിവാദ പരാമര്‍ശം നടത്തിയത്.

സംഭവത്തില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും രംഗത്തെത്തി. രൂക്ഷ പ്രതിഷേധം ഉയരുകയാണ്. പാര്‍ട്ടിക്കകത്ത് നിന്നും ജോയ്സിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. മന്ത്രി എം എം മണി ഇരിക്കുന്ന വേദിയില്‍ വെച്ച് ഇത്തരം പരാമര്‍ശം നടത്തിയിട്ടും പാര്‍ട്ടി അത് തിരുത്താന്‍ തയ്യാറുന്നില്ലെന്നും ജോയ്സ് മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ജോയ്‌സ് ജോര്‍ജിന്റെ തരംതാണ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്ന് യൂത്ത്‌കോണ്‍ഗ്രസ് നേതാവും ഇടുക്കി എം പിയുമായ ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

 

Latest