Connect with us

Gulf

മസ്ജിദ് അൽ ഹറമിൽ തീർഥാടകരുടെ സഞ്ചാരം സുഗമമാക്കാൻ പുതിയ ഡിജിറ്റൽ ഗൈഡൻസ് സംവിധാനം

Published

|

Last Updated

മക്ക | ഉംറ, ജുമുഅ ജമാഅത്ത് നിസ്‌കാരങ്ങളിൽ പങ്കെടുക്കുന്നതിനായി  മക്കയിലെ വിശുദ്ധ ഹറമിലെത്തുന്ന തീർഥാടകരുടെ സഞ്ചാരം എളുപ്പമാക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ഡിജിറ്റൽ ഗൈഡൻസ് സംവിധാനം ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുർറഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽസുദൈസ് ഉദ്ഘാടനം ചെയ്തു.

സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കൺട്രോൾ റൂമിലേക്ക് ലിങ്ക് ചെയ്തിട്ടുള്ള ഒപ്റ്റിക്കൽ ഫൈബറുകൾ ഉപയോഗിച്ച് 50 സ്ക്രീനുകളടക്കം വിവിധ വലുപ്പത്തിലുള്ള 74 ഡിജിറ്റൽ സ്ക്രീനുകളാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിരിക്കുന്നത്. പുതിയ സംവിധാനം ഹറമിലെത്തുന്നവർക്ക് മതാഫ് , സഫ -മർവ്വ, ഹറമിലെ പ്രവേശന കവാടങ്ങൾ, പാർക്കിംഗ് പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കുള്ള സഞ്ചാര ദിശ നൽകും. ഇങ്ങനെ തിരക്കുകൾ ഒഴിവാക്കാൻ സാധിക്കും.

ചടങ്ങിൽ എൻജിനീയർ  സുൽത്താൻ അൽ ഖുറൈഷി, പ്രൊഫസർ മുഹമ്മദ് അൽ ജാബിരി , ഡോ. നാസർ അൽ സഹ്‌റാനി പങ്കെടുത്തു

Latest