National
ആദ്യ ഘട്ട വോട്ടെടുപ്പ്: ബംഗാളില്‍ 80 ശതമാനത്തോളം, അസമില്‍ 73 ശതമാനം

കൊല്‍ക്കത്ത/ ഗുവാഹത്തി | നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളിലും അസമിലും കനത്ത പോളിംഗ്. ബംഗാളില്‍ 79.79ഉം അസമില്‍ 72.14ഉം ശതമാനം പോളിംഗ് രേഖപ്പെടുത്തി. ബംഗാളില്‍ 30ഉം അസമില്‍ 47ഉം സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.
വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. കൊവിഡ് കാരണം ഒരു മണിക്കൂര്‍ അധികം വോട്ടിംഗിന് നല്‍കിയിരുന്നു. ബംഗാളില്‍ അക്രമം നടത്തിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ബി ജെ പിയും പരസ്പരം ആരോപിച്ചു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബി ജെ പിയിലെത്തിയ തൃണമൂല്‍ നേതാവ് സുവേന്ദു അധികാരിയുടെ സഹോദരന്‍ സൗമേന്ദു അധികാരിയെ തൃണമൂല്‍ പ്രവര്‍ത്തകര്‍ അക്രമിച്ചുവെന്നാണ് പരാതി. വാഹനം തകര്‍ക്കുകയും ഡ്രൈവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി സൗമേന്ദു അവകാശപ്പെട്ടു.
---- facebook comment plugin here -----