മീനച്ചൂടും തിരഞ്ഞെടുപ്പ് ചൂടും ഉയർത്തുന്ന നെരിപ്പോടിലാണ് സംസ്ഥാനം ഇപ്പോൾ. തുടർഭരണ പ്രതീക്ഷകളുമായി എൽഡിഎഫും ഭരണം പിടിക്കാൻ യുഡിഎഫും നില മെച്ചപ്പെടുത്താൻ ബിജെപയിയും നടത്തുന്ന പോരാട്ടം അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണ്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പോരാട്ട വീര്യം ശക്തമാണെങ്കിലും അതിൽ ചിലയിടങ്ങളിൽ അത് കൂടുതൽ ശക്തമാണ്. ഇൗ ഘട്ടത്തിൽ അടുത്ത അഞ്ച് വർഷം ഇൗ നിയമസഭാക്ക് അകത്ത് ആരായിരിക്കും ഭരണബഞ്ചിലിരിക്കുയെന്ന് നിശ്ചയിക്കുന്ന നിർണായകമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൂടെ ഒാട്ടപ്രദക്ഷിണം നടത്തുകയാണ് സിറാജ് ലെെവ. ഗ്രാഫിക്സിന്റെയും ഗ്രൗണ്ട് റിപ്പോർട്ടുകളുടെയും സഹായത്തോടെയുള്ള ഈ വിശകലനത്തിൽ ഇന്നാദ്യം നേമം മണ്ഡലം.
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേ നേടിയ മണ്ഡലമാണ് നേമം. സംസ്ഥാനത്ത് അക്ഷരാര്‍ഥത്തില്‍ ത്രികോണ മത്സരം നടക്കുന്ന മണ്ഡലം. 2016ല്‍ ആദ്യമായി താമര വിരിഞ്ഞ നേമത്ത് ബിജെപി ഇപ്പോഴും ശക്തമാണ്. പക്ഷേ അതിനെ മറികടക്കാന്‍ ശക്തനായ സ്ഥാനാര്‍ഥിയിലൂടെ കോണ്‍ഗ്രസും മണ്ഡലത്തില്‍ സുപരിചിതനായ സ്ഥാനാര്‍ഥിയിലൂടെ എല്‍ഡിഎഫും കരുക്കള്‍ നീക്കിക്കഴിഞ്ഞു. ശക്തമായ അശ്വമേധത്തിന്റെ കുളമ്പടിയൊച്ചകള്‍ നേമത്ത് കേള്‍ക്കാം.