Connect with us

National

പുതിയ സെറ്റ് തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ ഇറക്കാനുള്ള കേന്ദ്ര തീരുമാനത്തിന് സ്റ്റേയില്ല

Published

|

Last Updated

ന്യൂഡല്‍ഹി | പുതിയ സെറ്റ് തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ ഇറക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ഇടക്കാല സ്റ്റേ വേണമെന്ന അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് സന്നദ്ധസംഘടനയുടെ ആവശ്യം ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് തള്ളി.

2018ല്‍ കൊണ്ടുവന്ന തിതരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി തടസങ്ങളില്ലാതെ തുടരുന്നു. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ സ്റ്റേ ചെയ്യുന്നതില്‍ അര്‍ഥമില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. പലതവണ ബോണ്ടുകള്‍ ഇറക്കി. എന്നാല്‍, തെരഞ്ഞെടുപ്പുകളെ പ്രതികൂലമായി ബാധിച്ചതിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു.

കേരളം അടക്കം സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ ഒന്നിന് തിതരഞ്ഞെടുപ്പ് ബോണ്ടുകള്‍ ഇറക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. സ്റ്റേ ചെയ്യാന്‍ സുപ്രിംകോടതി വിസമ്മിച്ചതോടെ, ബോണ്ടുകള്‍ ഇറക്കാന്‍ കേന്ദ്രസര്‍ക്കാറിന് ഇനി തടസമില്ല.

 

 

Latest