Connect with us

Kerala

ആഴക്കടല്‍ മത്സ്യ ബന്ധനം: മുഖ്യമന്ത്രി കള്ളം പറയുന്നു- ചെന്നിത്തല

Published

|

Last Updated

മലപ്പുറം |  ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിയുമായുള്ള കരാര്‍ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് അറിവും അദ്ദേഹത്തിന്റെ നേതൃത്വവും ഉണ്ടായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ ഓഫീസിന് പങ്കില്ലെന്നും തനിക്ക് അറിയില്ലെന്നും പറയുന്ന മുഖ്യമന്ത്രി കള്ളം പറയുകയാണ്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ വകുപ്പാണ് ഈ കരാറുകളെല്ലാം ഒപ്പിട്ടത്.

മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് കടല്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന പദ്ധതിക്ക് നേതൃത്വം കൊടുത്തതും അദ്ദേഹം തന്നെയാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയുമായി സര്‍ക്കാര്‍ ധാരാണപത്രം ഒപ്പിട്ടുവെന്നും ഇത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞുവെന്നും തരത്തിലുള്ള ചില ആരോപണങ്ങള്‍ ഇന്ന് പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Latest