Connect with us

Kerala

വിശ്വാസികള്‍ കമ്മ്യൂണിസ്റ്റുകളുടെ മിത്രങ്ങള്‍: എം വി ജയരാജന്‍

Published

|

Last Updated

കണ്ണൂര്‍ | വിശ്വാസികളെ ഒരിക്കലും ശത്രുക്കളായി കമ്മ്യൂണിസ്റ്റുകാര്‍ കണ്ടിട്ടില്ലെന്നും മിത്രങ്ങളായാണ് ഏപ്പോഴും പരിഗണിക്കാറുള്ളതെന്നും സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കൊവിഡ് പിടിപെട്ട് ഒരാഴ്ചയോളം താന്‍ ആശുപത്രിയില്‍ അബോധാവസ്ഥയിലായിരുന്നു. വിശ്വാസികളായ നിരവധി പേര്‍ തനിക്കായി പള്ളികളിലും ക്ഷേത്രങ്ങളിലും മറ്റ് വിശ്വാസ ചടങ്ങുകളും പ്രാര്‍ത്ഥനകള്‍ നടത്തിയിട്ടുണ്ട്. ഇക്കാര്യം അവര്‍ തന്നെ തന്നെ വിളിച്ച് അറിയിക്കുമായിരുന്നെന്നും എം വി ജയരാജന്‍ പറഞ്ഞു.

വിശ്വാസികളെ നമ്മളൊരിക്കലും ശത്രുക്കളായി കാണുന്നില്ല. കമ്മ്യൂണിസ്റ്റുകാര്‍ സ്വീകരിക്കുന്നൊരു സമീപനമാണത്. മാര്‍ക്സിന്റെ തന്നെ സമീപനം ഇതാണെന്നും ഒരു ചാനലിനോട് പ്രതികരിക്കവെ ജയരാജന്‍ പറഞ്ഞു.

 

 

Latest