Connect with us

Kerala

ആരോടും അയിത്തമില്ല; ആര്‍ക്ക് വോട്ട് ചെയ്യണമെന്നും പറയില്ല- കെ സി ബി സി

Published

|

Last Updated

കോട്ടയം | നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയോടും സഭക്ക് അയിത്തമില്ലെന്നും തുറന്ന സമീപനമാണെന്നും കെ സി ബി സി. ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് സഭ പറയില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ സാമുദായിക സന്തുലിതാവസ്ഥ പാലിക്കണം. ഒരു വിഭാഗത്തെ മാത്രം പ്രീണിപ്പിക്കുന്ന നയം അംഗീകരിക്കാന്‍ കഴിയില്ലെന്നും കെ സി ബി സി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പള്ളി പറഞ്ഞു.
മദ്യനിരോധം നടപ്പാക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ മദ്യശാലകള്‍ മൂന്നിരട്ടി വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ ജനങ്ങളോട് പറഞ്ഞ വാഗ്ദാനം ലംഘിച്ചുവെന്നും മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പാക്കണമെന്നും കെ സി ബി സി ആവശ്യപ്പെട്ടു.

ഉത്തര്‍ പ്രദേശില്‍ കന്യാസ്ത്രീകള്‍ക്കെതിരെയുണ്ടായ ബ്ജ്‌റംഗ്ദള്‍ ആക്രമണം വേദനിപ്പിക്കുന്നതാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണം. എല്ലാ വിഭാഗങ്ങള്‍ക്കും സുരക്ഷിതത്വം നല്‍കേണ്ട ഉത്തരവാദിത്തം ഭരണകൂടത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.