Kerala
കന്യാസ്ത്രീകള്‍ക്ക് നേരെ ആക്രമണം നടത്തിയത് എബിവിപി പ്രവര്‍ത്തകര്‍

കൊച്ചി | ട്രെയിന്‍ യാത്രക്കിടെ മലയാളിയുള്‍പ്പെടെ കന്യാസ്ത്രീകള്‍ക്കു നേരെ ആക്രമണം നടത്തിയത് ആര്‍എസ്എസിന്റെ വിദ്യാര്‍ഥി വിഭാഗമായ എബിവിപിയുടെ പ്രവര്‍ത്തകര്‍. ഝാന്‍സി റെയില്‍വേ പോലീസ് സൂപ്രണ്ട് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഋഷികേശിലെ പഠനക്യാംപ് കഴിഞ്ഞുമടങ്ങിയവരാണ് പ്രശ്‌നമുണ്ടാക്കിയതെന്നും റെയില്‍വെ സൂപ്രണ്ട് ഖാന്‍ മന്‍സൂരി പറഞ്ഞു. മതപരിവര്‍ത്തനം എന്ന ആരോപണത്തില്‍ കഴമ്പില്ല. സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയതായും അദ്ദേഹം അറിയിച്ചു. നേരത്തെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരാണ് അതിക്രമം നടത്തിയതെന്നായിരുന്നു വിവരം.
ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വച്ചാണ് കന്യാസ്ത്രീകള്‍ക്കു നേരെ ആക്രമണം ഉണ്ടായത്.വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. എസ്എച്ച് സന്യാസിനി സമൂഹത്തിന്റെ ഡല്‍ഹി പ്രോവിന്‍സിലെ നാലു കന്യാസ്ത്രീകള്‍ക്കാണ് ദുരനുഭവം നേരിട്ടത്. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണം.