Connect with us

National

ജസ്റ്റിസ് എന്‍ വി രമണക്കെതിരെ ആന്ധ്ര മുഖ്യമന്ത്രി നല്‍കിയ പരാതി സുപ്രീം കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി  | സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജി എന്‍ വി രമണക്കെതിരേആന്ധ്രാ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി നല്‍കിയ പരാതി സുപ്രീം കോടതി തള്ളി. ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് പരാതി തള്ളിയതെന്ന് സുപ്രീം കോടതി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അതേസമയം ആഭ്യന്തര അന്വേഷണത്തിന്റെ നടപടികള്‍ പരസ്യപ്പെടുത്തില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

2020 ഒക്ടോബര്‍ ആറിനാണ് ജസ്റ്റിസ് രമണക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ ജഗന്‍മോഹന്‍ റെഡ്ഡി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെക്ക് പരാതി നല്‍കിയത്. ജസ്റ്റിസ് രമണയുടെ രണ്ടു പെണ്‍മക്കള്‍ അമരാവതിയില്‍ ഭൂമി വാങ്ങിയതില്‍ അഴിമതിയുണ്ട്, ജസ്റ്റിസ് രമണ ഹൈക്കോടതിയിലെ ജഡ്ജിമാരുടെ ജോലിവിഭജനത്തിലുള്‍പ്പെടെ ഇടപെടുന്നു, ടി ഡി പി ക്കു വേണ്ട രീതിയില്‍ ഹൈക്കോടതി ഉത്തരവുകള്‍ പുറപ്പടുവിക്കാന്‍ ഇടപെടുന്നു തുടങ്ങിയ ആരോപണങ്ങളാണ് ജസ്റ്റിസ് രമണയ്ക്കെതിരെ ജഗന്‍മോഹന്‍ റെഡ്ഡി ഉന്നയിച്ചിരുന്നത്.