Connect with us

Kerala

ഒരാള്‍ക്ക് ഒന്നിലേറെ മണ്ഡലങ്ങളില്‍ വോട്ട്; പുതിയ തെളിവുമായി ചെന്നിത്തല

Published

|

Last Updated

കണ്ണൂര്‍ | വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പുതിയ തെളിവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു മണ്ഡലത്തില്‍ വോട്ടുള്ള വോട്ടറുടെ പേരില്‍ പല മണ്ഡലങ്ങളില്‍ വ്യാജ വോട്ടുകള്‍ സൃഷ്ടിക്കപ്പെടുകയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഒരു വോട്ടര്‍ക്ക് തന്നെ പല മണ്ഡലങ്ങളിലും വോട്ടുണ്ട്. ഇവര്‍ക്കെല്ലാവര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡുകളും നല്‍കിയിട്ടുണ്ടെന്ന് കണ്ണൂര്‍ പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ ചെന്നിത്തല പറഞ്ഞു.

140 മണ്ഡലങ്ങളിലായി1,09,693 വ്യാജ വോട്ടര്‍മാരുണ്ട്. ഇരിക്കൂര്‍ മണ്ഡലത്തില്‍ 537 അന്യമണ്ഡലങ്ങളിലെ വോട്ടര്‍മാരുണ്ട്. അഴീക്കോട് മണ്ഡലത്തില്‍ മറ്റു മണ്ഡലങ്ങളിലെ 711 വോട്ടര്‍മാരും ചേര്‍ത്തല മണ്ഡലത്തില്‍ 527 മണ്ഡലങ്ങളിലെ വോട്ടര്‍മാരും കുണ്ടറ മണ്ഡലത്തില്‍ 287 അന്യ മണ്ഡല വോട്ടര്‍മാരുമുണ്ട്. ഇന്ന് തന്നെ മുഴുവന്‍ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ ഡി എഫിന് വേണ്ടി ചില ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വം വോട്ടര്‍ പട്ടികയില്‍ കത്രിമം നടത്തുകയായിരുന്നെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

---- facebook comment plugin here -----

Latest