Saudi Arabia
സഊദിയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം നാലുമാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

ദമാം | സഊദിയില്‍ പ്രതിദിന കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം നാല് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും 410 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.2020 നവംബര്‍ മുതല്‍ 400 ല്‍ താഴെയായിരുന്നു പ്രതിദിന കണക്കുകള്‍ രേഖപ്പെടുത്തിയത്.
410 പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്തോടെ ആകെ രോഗബാധിതരുടെ എണ്ണം 385,834ആയി ഉയര്‍ന്നു. .ചികിത്സയിലായിരുന്ന 366 പേര്‍ രോഗമുക്തി നേടിയതോടെ ആകെ അസുഖം ഭേദമായവര്‍ 375,165 ഉം , പുതുതായി 5 പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്തോടെ മരണ നിരക്ക് 6,618 ആയി ഉയര്‍ന്നു.4,051 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത് .ഇവരില്‍ 617 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു
പുതുതായി രോഗം സ്ഥിതീകരിച്ച പ്രവിശ്യകള്‍
റിയാദ് 159, കിഴക്കന്‍ പ്രവിശ്യ 80, മക്ക 71, വടക്കന്‍ അതിര്‍ത്തി മേഖല 23, ഹാഇല്‍ 14, മദീന 14, അല്‍ ഖസീം 12, അസീര്‍ 12, തബൂക്ക് 7, അല്‍ജൗഫ് 6, നജ്‌റാന്‍ 6,ജീസാന്‍ 5, അല്‍ബാഹ 1 എന്നിങ്ങനെയാണ്