Connect with us

Kerala

ബി ജെ പി സ്ഥാനാര്‍ഥി സന്ദീപ് വചസ്പതിക്കെതിരെ പരാതി

Published

|

Last Updated

ആലപ്പുഴ | ബി ജെ പി നേതാവും അലപ്പുഴയിലെ സ്ഥാനാര്‍ഥിയുമായ സന്ദീപ് വചസപ്തിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. വര്‍ഗീയത പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എസ് ഡി പി ഐ ജില്ലാ പ്രസിഡന്റും അമ്പലപ്പുഴയിലെ സ്ഥാനാര്‍ഥിയുമായ എം എം താഹിറാണ് പരാതി നല്‍കിയത്. ആലപ്പുഴയിലെ കയര്‍ ഫാക്ടറിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയപ്പോഴായിരുന്നു സന്ദീപ് വര്‍ഗീയ പ്രചാരണം നടത്തിയത്. ഇതിന്റെ വീഡിയോയും പുറത്തു വന്നിരുന്നു.

കേരളത്തിലെ ഹിന്ദു പെണ്‍കുട്ടികളെ പ്രേമിച്ച് സിറിയയില്‍ കൊണ്ടുപോവുകയാണെന്നും അവിടെ അവരെ ലൈംഗികമായി ഉപയോഗിച്ച് തീവ്രവാദികളുടെ എണ്ണം കൂട്ടുകയാണെന്നും സന്ദീപ് വചസ്പതി വീഡിയോയില്‍ പറയുന്നു. ഇത് സര്‍ക്കാര്‍ തടയുന്നില്ല പകരം മതേതരത്വം പറഞ്ഞ് പ്രതിരോധിക്കുകയാണെന്നും സന്ദീപ് ആരോപിച്ചു.