Connect with us

Kerala

ഗുരുവായൂരില്‍ ബി എസ് ജി പി സ്ഥാനാര്‍ഥിക്ക് എന്‍ ഡി എ പിന്തുണ

Published

|

Last Updated

തൃശ്ശൂര്‍ | നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിവെ വീഴ്ച മൂലം സ്ഥാനാര്‍ഥി ഇല്ലാതായ ഗുരുവായൂരില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയെ (ബി എസ് ജി പി) പിന്തുണക്കാന്‍ എന്‍ ഡി എ തീരുമാനം. ബി എസ് ജി പിയുടെ ദിലീപ് നായര്‍ ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ഥിബി ജെ പി നേതൃത്വം നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയെ എന്‍ ഡി എയിലെത്തിക്കാന്‍ നേരത്തെ നീക്കമുണ്ടായിരുന്നു ദിലീപ് നായരര്‍ക്ക് പിന്തുണ നല്‍കുന്നതിലൂടെ ഇത് യാഥാര്‍ഥമാകുമെന്നാണ് ബി ജെ പി കണക്ക് കൂട്ടുന്നത്.

അതിനിടെ ബി ജെ പി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയ തലശേരിയിലാണ് പാര്‍ട്ടി കടുത്ത വെല്ലുവിളി നേരിടുന്നത്. ഇവിടെ പിന്തുണക്കാന്‍ ഒരു സ്വതന്ത്രന്‍ പോലുമില്ലെന്നതാണ് വസ്തുത. സി പി എമ്മില്‍ തെറ്റിപ്പിരിഞ്ഞ സി ഒ ടി നസീറാണ് ഇവിടെയുള്ള ഒരു സ്വതന്ത്ര സ്ഥാനാര്‍ഥി. മറ്റുള്ളതെല്ലാം പ്രമുഖ സ്ഥാനാര്‍ഥികളുടെ അപരന്‍മാരാണ്. സി ഒ ടി നസീറുമായി ബി ജെ പി നേതൃത്വം ബന്ധപ്പെട്ടെങ്കിലും സഖ്യത്തിനില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. അക്രമ രാഷ്ട്രീയത്തിനെതിരെ വോട്ട് ആരുടേതും സ്വീകരിക്കുമെന്നും എന്നാല്‍ സംഘ്പരിവാറുമായി സഖ്യത്തിന് താനില്ലെന്നുമാണ് സി ഒ ടി നസീറിന്റെ നിലപാട്.

സ്ഥാനാര്‍ഥി ഇല്ലാതായതോടെ നിരാശയിലായ തലശേരിയിലെ ബി ജെ പി പ്രവര്‍ത്തകര്‍ തൊട്ടടുത്ത മണ്ഡലമായ കൂത്ത്പറമ്പിലാണ് പ്രചാരണം നടത്തുന്നത്. പുതിയ സാഹചര്യത്തില്‍ പ്രവര്‍ത്തകരുടെ വോട്ട് കോണ്‍ഗ്രസിന് പോയാല്‍ അതിന് പാര്‍ട്ടി നേതൃത്വം മറുപടി പറയേണ്ടി വരുമെന്നത് വ്യക്തമാണ്.

അതേസമയം തലശേരിയില്‍ ബി ജെ പി- കോണ്‍ഗ്രസ് സഖ്യം എന്ന ആരോപണം കൂടുതല്‍ ശക്തമാക്കാനാണ് സി പി എം തീരുമാനം. തലശേരിയില്‍ എ എന്‍ ഷംസീറിനെ തോല്‍പ്പിക്കാനുള്ള നീക്കമാണിതെന്നും സി പി എം പറയുന്നു. അതേ സമയം തലശേരിയില്‍ കോണ്‍ഗ്രസ്- ബി ജെ പി നിലവില്‍ വന്ന് കഴിഞ്ഞതായി എല്‍ ഡി എഫ് സ്ഥാനാര്‍ഥി എ എന്‍ ഷംസീര്‍ പറയുന്നു. എന്നാല്‍ ഇത് എല്‍ ഡി എഫ് വിജയത്തെ തടയില്ല. മണ്ഡലത്തില്‍ 50 ശതമാനത്തിന് മുകളില്‍ വോട്ട് എല്‍ ഡി എഫിനുണ്ടെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

---- facebook comment plugin here -----

Latest