Connect with us

Kerala

സംസ്ഥാനത്ത് നാല് ലക്ഷം കള്ളവോട്ടര്‍മാര്‍: ചെന്നിത്തല

Published

|

Last Updated

കാസര്‍കോട് | സംസ്ഥാനത്ത് നാല് ലക്ഷം കള്ളവോട്ടര്‍മാരുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സംബന്ധിച്ച തെളിവുകള്‍ ഇന്ന് വൈകിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. കുറ്റമറ്റ വോട്ടര്‍ പട്ടിക വേണമെന്നതാണ് ലക്ഷ്യം. ഏത് പാര്‍ട്ടിക്കാരാണെങ്കിലും അനധികൃതമായി ലിസ്റ്റിലുണ്ടെങ്കില്‍ ഒഴിവാക്കപ്പെടണം. സി പി എം അനുകൂല ഉദ്യോഗസ്ഥരാണ് വോട്ടര്‍ പട്ടിക അട്ടിമറിക്ക് പിന്നിലെന്നും ചെന്നിത്തല പറഞ്ഞു. കെ സി റോസക്കുട്ടി പാര്‍ട്ടി വിട്ടതില്‍ ഗൗരവമായി കാണുന്നില്ല. റോസക്കുട്ടിക്ക് നല്‍കാവുന്നതില്‍ അധികം കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ഇപ്പോള്‍ പുറത്തുവിടുന്ന സര്‍വേകള്‍ യുക്തിസഹമാണോയെന്ന് മാധ്യമങ്ങള്‍ പരിശോധിക്കണം. മാധ്യമങ്ങള്‍ സര്‍ക്കാറിന്റെ പാട്ടുകാരായി മാറിക്കഴിഞ്ഞു. വ്യക്തമായ തെളിവുകളുമായി വരുന്ന കാര്യങ്ങള്‍ പോലും മാധ്യമങ്ങള്‍ വളച്ചൊടിക്കുന്നു. സര്‍ക്കാറിന് നല്‍കുന്ന പരിഗണനയുടെ പത്ത് ശതമാനം പോലും പ്രതിപക്ഷത്തിന് മാധ്യമങ്ങള്‍ നല്‍കുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

 

Latest