National
ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം: ബി ജെ പി

ന്യൂഡല്‍ഹി | മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ രാജി ആവശ്യപ്പെട്ട് ബി ജെ പി രംഗത്ത്. വ്യവസായി മുകേഷ് അംബാനിയുടെ വസതിക്കുമുന്നില്‍ സ്‌ഫോടകവസ്തു നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്ന് കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. പോലീസാണ് ബോംബ് സ്ഥാപിച്ചതിന് പിന്നില്‍. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് ധാര്‍മികമായ സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്നും ജാവഡേക്കര്‍ പറഞ്ഞു.
മുമ്പൊരിക്കലും പോലീസ് ബോംബ് സ്ഥാപിക്കുന്നത് ലോകം കണ്ടിട്ടില്ല. ഭീകരവിരുദ്ധ സ്‌ക്വാഡ് ആരോപിച്ച പ്രകാരം മുഖ്യമന്ത്രിയുടെ വിശ്വസ്തരായ ഉദ്യോഗസ്ഥരാണ് ബോംബ് സ്ഥാപിച്ച്. ഇത് എന്താണ് സൂചിപ്പിക്കുന്നതെന്നും പ്രകാശ് ജാവഡേക്കര്‍ ചോദിച്ചു.
---- facebook comment plugin here -----