Kerala
പ്രചാരണം കൊഴുപ്പിക്കാന്‍ ദേശീയ നേതാക്കള്‍

തിരുവനന്തപുരം | കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂടുപിടിച്ചതോടെ ദേശീയ നേതാക്കള്‍ കൂട്ടത്തോടെ എത്തുന്നു. കോണ്‍ഗ്രസിനായി രാഹുല്‍ ഗാന്ധി ഇന്നലെ മുതല്‍ കേരളത്തിലുണ്ട്. സി പി എമ്മിനായി പാര്‍ട്ടി ജനറല്‍ സീതാറാം യെച്ചൂരി ഇന്ന് പ്രചാരണം തുടങ്ങും. പി ബി അംഗങ്ങളായ സുഭാഷിണി അലി, പ്രകാശ് കാരാട്ട് തുടങ്ങിയവര്‍ വരും ദിവസങ്ങളിലെത്തും. എന്‍ ഡി എയുടെ പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് രാത്രി കൊച്ചിയിലെത്തും. നാളെ രാവിലെ തൃപ്പൂണിത്തുറയിലാണ് ഷായുടെ ആദ്യ പൊതു പരിപാടി.
രാഹുല്‍ ഗാന്ധി ഇന്ന് കോട്ടയം, എറണാകുളം ജില്ലകളിലാണ് പര്യടനം നടത്തുന്നത്. സീതാറാം യെച്ചൂരി ഇന്ന് കാസര്‍കോട് ജില്ലയിലെ നീലേശ്വരത്ത് തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കും. രാവിലെ 11 ന് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയിലാണ് പരിപാടി. പി ബി അംഗം എം എ ബേബി കാസര്‍ഡകോട് ജില്ലയിലെ അഞ്ച് തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ പങ്കെടുക്കും.