Kerala
വേങ്ങരയില്‍ ലീഗ് വിമതന് എസ് ഡി പി ഐ പിന്തുണ

മലപ്പുറം | പി കെ കുഞ്ഞാലിക്കുട്ടി മത്സരിക്കുന്ന വേങ്ങരയില്‍ ലീഗ് വിമതന് പിന്തുണ പ്രഖ്യാപിച്ച് എസ് ഡി പി ഐ. നേരത്തെ പാര്‍ട്ടി നിര്‍ത്തിയ സ്ഥാനാര്‍ഥിയുടെ പത്രിക പിന്‍വലിച്ചാണ് എസ് ഡി പി ഐ ലീഗ് വിമതനായ കെ പി സബാഹിന് പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍ ലീഗ് വിമതന്‍ എന്ന മട്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയതിന് പിന്നിലും പി കെ കുഞ്ഞാലിക്കുട്ടി തന്നെയെന്നാണെന്ന് ഇടതുപക്ഷം ആരോപിക്കുന്നു. കുഞ്ഞാലിക്കുട്ടിയോട് എതിര്‍പ്പുള്ള വോട്ടുകള്‍ എല്‍ ഡി എഫിന് പോകാതിരിക്കാന്‍ വേണ്ടിയുള്ള ആസൂത്രിത നീക്കമാണ് വിമത നീക്കമെന്നാണ് സി പി എം പറയുന്നത്.
അടിക്കടി ഉപതെരഞ്ഞെടുപ്പുകള്‍ക്ക് കളമൊരുക്കി കുഞ്ഞാലിക്കുട്ടി വോട്ടര്‍മാരെ പരിഹസിക്കുകയാണെന്ന് പറഞ്ഞാണ് സബാഹ് ലീഗ് വിമതനായി രംഗത്തെത്തിയത്.
---- facebook comment plugin here -----