International
ഗൂഗിള്‍ വൈസ് പ്രസിഡന്റ് സീസര്‍ സെന്‍ ഗുപ്ത രാജിവെച്ചു

സിംഗപ്പൂര്‍ | ഗൂഗിള്‍ വൈസ് പ്രസിഡന്റ് സീസര്‍ സെന്‍ ഗുപ്ത തല്‍സ്ഥാനം രാജിവെച്ചു. പതിനഞ്ച് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് സീസര്‍ സെന്‍ ഗുപ്തയുടെ പടിയിറക്കം. ഡിജിറ്റല്‍ പേയ്മെന്റ്, ഗൂഗിള്‍ പേ അടക്കം നിരവധി നവീന സംരഭങ്ങള്‍ കൊണ്ടുവന്ന ആളാണ് സീസര്‍ സെന്‍ ഗുപ്ത.
പുതിയ ദൗത്യത്തിനായി രാജിവെക്കുന്നുവെന്നാണ് സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സീസര്‍ സെന്‍ ഗുപ്ത അറിയിച്ചിരിക്കുന്നത്. അതേ സമയം ഭാവിപരിപാടികള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
---- facebook comment plugin here -----