Gulf
കുവൈത്തില്‍ ഒരു വര്‍ഷത്തിനിടയില്‍ രേഖയില്‍ നിന്നും പുറത്തായത് രണ്ട് ലക്ഷം പ്രവാസികള്‍

കുവൈത്ത് സിറ്റി | കുവൈത്തില്‍ ഒരു മാസത്തിനിടയില്‍ രാജ്യത്തിന് പുറത്തുള്ള രണ്ട് ലക്ഷം പ്രവാസികളുടെ താമസ രേഖ റദ്ദാക്കപ്പെട്ടു. 2020 മാര്‍ച്ച് മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് ഇത്രയും പേര്‍ക്ക് രേഖ നഷ്ടമായത്. ഓണ്‍ലൈന്‍ വഴി റെസിഡന്‍സി പുതുക്കാനുള്ള അവസരം ഉപയോഗപ്പെടുത്താത്തതാണ് കാരണം.
താമസ രേഖ റദ്ദാക്കപ്പെട്ടവരില്‍ ഏറ്റവും അധികം പേര്‍ ഈജിപ്തില്‍ നിന്നുള്ളവരാണ്. ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേരുടെയും താമസ രേഖ റദ്ദാക്കപ്പെട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ കുവൈത്തിന് പുറത്ത് കഴിയുന്ന പ്രവാസികള്‍ താമസ രേഖയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പായി ഓണ്‍ലൈന്‍ വഴി പുതുക്കണമെന്നാണ് നിയമം.
അതേസമയം, വിദേശികളുടെ പ്രവേശന വിലക്ക് കുവൈത്ത് പിന്‍വലിക്കുന്നതോടെ ഇത്തരക്കാര്‍ക്ക് തിരികെയെത്താന്‍ കഴിയുമെന്ന നേരിയ പ്രതീക്ഷയുണ്ട്.
അന്‍വര്‍ സി ചിറക്കമ്പം