National
അസമില്‍ ആദ്യഘട്ട പ്രചാരണം അവസാനഘട്ടത്തിലേക്ക്

ദിസ്പുര്‍ | കടുത്ത പോരാട്ടം നടക്കുന്ന അസമില്‍ ഒന്നാംഘട്ട പ്രചാരണം അവസാനഘട്ടത്തിലേക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ബി ജെ പി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദ, എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവര്‍ വിവിധ റാലികളില്‍ ഇന്ന് സംബന്ധിക്കപം.
ദേമാജി, മാജുലി, ഉദാല്‍ഗുരി എന്നിവിടങ്ങളിലാണ് അമിത്ഷായുടെ നേതൃത്വത്തില്‍ റാലികള്‍. ടിങ്ങോങ്ങ്, ടിടാബോര്‍, ബെഹാലി, എന്നിവിടങ്ങളിലെ റാലികളില്‍ നദ്ദ സംസാരിക്കും. സരുപാതര്‍, കലിയാബോര്‍ എന്നിവിടങ്ങളിലാണ് പ്രിയങ്കയുടെ റാലികള്‍.
---- facebook comment plugin here -----