Connect with us

Kerala

കോണ്‍ഗ്രസ് വോട്ടുകച്ചവടം നടത്തിയതിനാലാണ് നേമത്ത് ബി ജെ പി ജയിച്ചതെന്ന് 2016ലെ യു ഡി എഫ് സ്ഥാനാർഥി വി സുരേന്ദ്രന്‍ പിള്ള

Published

|

Last Updated

തിരുവനന്തപുരം | നേമത്ത് 2016ല്‍ ബി ജെ പി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ വിജയിച്ചത് കോണ്‍ഗ്രസുകാര്‍ വോട്ടുകച്ചവടം നടത്തിയതിനാലാണെന്ന് എല്‍ ജെ ഡി ജന. സെക്രട്ടറി വി സുരേന്ദ്രന്‍ പിള്ള. അന്ന് നേമത്തെ യു ഡി എഫിന്റെ സ്ഥാനാര്‍ഥിയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസുകാര്‍ വ്യാപകമായി നേമത്ത് വോട്ട് കച്ചവടം നടത്തി. അതിനാലാണ് യു ഡി എഫ് സ്ഥാനാര്‍ഥി പരാജയപ്പെട്ടത്. ഘടകകക്ഷികള്‍ക്ക് സീറ്റ് കൊടുക്കുകയും വോട്ട് കച്ചവടം നടത്തുകയും യു ഡി എഫിന്റെ പതിവാണ്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

വോട്ട് കച്ചവടം നടത്തിയിട്ട് സ്ഥാനാര്‍ഥിയെ കുറ്റം പറയുന്നതാണ് പതിവെന്നും സുരേന്ദ്രന്‍ പിള്ള ആഞ്ഞടിച്ചു. മറ്റ് ചിലയിടങ്ങളില്‍ വിജയിക്കുന്നതിനാണ് കോണ്‍ഗ്രസുകാര്‍ ഇങ്ങനെ വോട്ടുകച്ചവടം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.