Kerala
തലശ്ശേരിയില്‍ കോണ്‍ഗ്രസ്, ബി ജെ പി ധാരണ: എം വി ജയരാജന്‍
കണ്ണൂര്‍ | തലശ്ശേരിയിലെ ബി ജെ പി സ്ഥാനാര്‍ഥി ഹരിദാസിന്റെ തള്ളിയതോടെ കോണ്‍ഗ്രസുമായുള്ള അന്തര്‍ധാര് മറനീക്കി പുറത്തുവന്നെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. അശ്രദ്ധമൂലമോ, പിഴവുമൂലമോ പത്രിക തളളിയതാണെന്ന് കരുതാനാകില്ല. തലശ്ശേരിയുടെ കാര്യത്തില്‍ മറ്റുമണ്ഡലങ്ങളില്‍ സമര്‍പ്പിച്ചതുപോലുളള അധികാര പത്രം സമര്‍പ്പിച്ചില്ല. അതിനുപകരം കളര്‍ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് സമര്‍പ്പിച്ചത്. അതുകൊണ്ടാണ് നാമനിര്‍ദേശ പത്രിക തളളുന്നത്. അതൊടൊപ്പം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചെയ്യുന്നതുപോലെ ഡമ്മി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അതും തളളപ്പെടുകയാണ് ഉണ്ടായത്. അത് എങ്ങനെ സംഭവിച്ചു എന്ന് ബി ജെ പി വ്യക്തമാക്കണം.
കണ്ണൂര്‍ ജില്ലയിലെ മറ്റുമണ്ഡലങ്ങളില്‍ ബി ജെ പി മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി ഫോം എയും ഫോം ബിയും ദേശീയ-സംസ്ഥാന അധ്യക്ഷന്മാര്‍ ശരിയായ വിധത്തില്‍ നാമനിര്‍ദേശ പത്രികയോടൊപ്പം അധികാര പത്രം സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ തലശ്ശേരിയില്‍ മാത്രം ചെയ്യാതിരുന്നത് കൃത്യമാ ലക്ഷ്യത്തോടെയാണ്.
ഇത് സംബന്ധിച്ച് ബി ജെ പി നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയതായി അറിയുന്നു. അതിനുളള അവകാശം ബി ജെ പിക്കും സ്ഥാനാര്‍ഥിക്കും ഉണ്ട്. എന്നാല്‍ തങ്ങളുടെ നോമിനേഷന്‍ തളളാന്‍ ഇടവരുത്തുന്ന വിധത്തില്‍ ഒരു നോമിനേഷന്‍ സമര്‍പ്പിക്കുക എന്നുളളത് അശ്രദ്ധ മൂലം സംഭവിച്ചതാണെന്ന് വിശ്വസിക്കാന്‍ ആര്‍ക്കും കഴിയില്ല. മുഖ്യമന്ത്രിക്കെതിരായി ധര്‍മ്മടത്ത് ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് കൊട്ടിഗ്ഘോഷിച്ച കോണ്‍ഗ്രസ് അപ്രധാന സ്ഥാനാര്‍ഥിയെയാണ് നിര്‍ത്തിയിരിക്കുന്നത്. ഇത് ബി ജെ പിയെ സഹായിക്കാന്‍ വേണ്ടിയാണെന്നും എം വി ജയരാജന്‍ പറഞ്ഞു.





