Connect with us

Kerala

ക്ഷേമപെന്‍ഷന്‍ 3000 ആക്കും, തൊഴില്‍ രഹിതരായ വീട്ടമ്മമാര്‍ക്ക് 2000 രൂപ; യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

Published

|

Last Updated

തിരുവനന്തപുരം |  നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. ന്യായ് പദ്ധതിയിലൂടെ മാസം തോറും 6000 രൂപ വരെ പാവപ്പെട്ടവര്‍ക്ക് ഉറപ്പാക്കും. സംസ്ഥാനത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കാന്‍ ഈ പദ്ധതിക്ക് സാധിക്കുമെന്ന് പ്രകടനപത്രികയില്‍ പറുന്നു. 5 ലക്ഷം വീടുകള്‍ അര്‍ഹരായവര്‍ക്ക് പണിതു നല്‍കും. സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ 3000 രൂപ ആക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. ക്ഷേമ പെന്‍ഷന്‍ കമ്മീഷന്‍ രുപീകരിക്കും. വെള്ളക്കാര്‍ഡുകാര്‍ക്ക് 5 കിലോ അരി സൗജന്യമായി നല്‍കും. കാരുണ്യ പദ്ധതി പുനസ്ഥാപിക്കും. 40 വയസിനും 60 വയസിനും ഇടയിലുള്ള തൊഴില്‍ രഹിതരായ വീട്ടമ്മമാര്‍ക്ക് 2000 രൂപ നല്‍കും.

കൊവിഡ് കാരണം മരിച്ച പ്രവാസികളടക്കമുള്ള അര്‍ഹരായ വ്യക്തികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കും. കൊവിഡ് കാരണം തകര്‍ന്ന കുടുംബങ്ങള്‍ക്ക് വ്യവസായം തുടങ്ങാന്‍ സഹായം ചെയ്യും. അതിനായി കൊവിഡ് ദുരന്തനിവാരണ കമ്മീഷന്‍ രൂപീകരിക്കും.

ശബരിമല ആചാര സംരക്ഷണത്തിന് നിയമനിര്‍മ്മാണം കൊണ്ടുവരും. റബ്ബറിന് താങ്ങുവില 250 രൂപ ആക്കും.നെല്ലിനും 30 രൂപ താങ്ങുവില ഉറപ്പാക്കും. തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കുമെന്നും പ്രകടനപത്രികയിലുണ്ട്.

---- facebook comment plugin here -----

Latest