Connect with us

Kerala

ഐഫോണ്‍: വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്; 23ന് ഹാജരാകണം

Published

|

Last Updated

തിരുവനന്തപുരം |  സിപിഎം പി ബി അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്. മാര്‍ച്ച് മാസം 23 ന് കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിന്ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളിലൊന്ന് വിനോദിന് ഉപയോഗിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കസ്റ്റംസ് ചോദ്യം ചെയ്യലിന് നോട്ടീസ് അയച്ചിരിക്കുന്നത്.

ഈ ആവശ്യത്തില്‍ നേരത്തെ കസ്റ്റം നോട്ടീസ് നല്‍കിയിരുന്നെങ്കിലും ലഭിച്ചില്ലെന്ന് പറഞ്ഞ് വിനോദിനി ഹാജരായിരുന്നില്ല.തിരുവനന്തപുരത്തെ ഫ്ളാറ്റിന്റെ മേല്‍വിലാസത്തിലാണ് കസ്റ്റംസ് ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്.വിനോദിനിക്ക് ഫോണ്‍ എങ്ങനെ ലഭിച്ചു, പിന്നീട് ആര്‍ക്കാണ് കൈമാറിയത് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത തേടിയാണ് കസ്റ്റംസ് ചോദ്യം ചെയ്യലിനൊരുങ്ങുന്നത്.

Latest