Kerala
പി ജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം | പി ജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം രാജിവെച്ചു. കൂറുമാറ്റ നിരോധന നിയമം അനുസരിച്ചുള്ള സാങ്കേതിക പ്രശ്നങ്ങൾ മറികടക്കാനാണ് രാജി. നാമനിര്‍ദേശം സമര്‍പ്പിക്കുന്നതിനു തൊട്ടു മുന്‍പാണ് ഇരുവരും സ്പീക്കർക്ക് രാജിക്കത്ത് നൽകിയത്.
അതേസമയം ചിഹ്നത്തിനായി പി സി തോമസ് നല്‍കിയ അപേക്ഷ തെരഞ്ഞെടുപ്പ് കമീഷന്‍ പരിഗണിച്ചില്ല. സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കമീഷൻെറ നടപടി.
ജോസ് കെ.മാണിയുമായി വിട്ടുപിരിഞ്ഞ ജോസഫിന് രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം പി.ജെ.ജോസഫിന്റെ നേതൃത്വത്തിലുള്ള വിഭാഗം പി.സി.തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസില്‍ ലയിച്ചത്.
---- facebook comment plugin here -----