National
ഫിറ്റ്‌നസ് നേടിയില്ലെങ്കില്‍ പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷ്ന്‍ നഷ്ടമാകും: മന്ത്രി
		
      																					
              
              
            ന്യൂഡല്‍ഹി | പഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നെസ് നേടിയില്ലെങ്കില്‍ രജിസ്ട്രേഷന്‍ സ്വമേധയാ നഷ്ടമാകുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ഗരി. പഴയവാഹനങ്ങള്‍ പൊളിക്കാന്‍ തയാറാവുന്നവര്‍ക്ക് പ്രത്യേക പ്രോത്സാഹന പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി. വരാതിരിക്കുന്ന വാഹനങ്ങളുടെ സ്‌ക്രാപ്പേജ് പോളിസിയിലാണ് ഈ വ്യവസ്ഥകള്‍.
വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും സ്വകാര്യവാഹനങ്ങള്‍ക്ക് 20 വര്‍ഷവുമാണ് കാലപരിധി. കാലപരിധി കഴിഞ്ഞ വാഹനങ്ങള്‍ക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ രജിസ്ട്രേഷന്‍ പുതുക്കാം. എന്നാല്‍ ഇത്തരം വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ഇല്ലെന്ന് കണ്ടാല്‍ രജിസ്്രേടഷന്‍ റദ്ദാക്കും.
സ്‌ക്രാപ്പ് സെന്ററുകളില്‍ രജിസ്റ്റര്‍ ചെയ്ത് വാഹനങ്ങള്‍ പൊളിക്കാന്‍ തയാറാകുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യം ലഭിക്കുമെന്നും പോളിസിയില്‍ പറയുന്നു. 15 വര്‍ഷം കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങള്‍ നിര്‍ബന്ധമായും പൊളിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കില്ലാത്ത 15 വര്‍ഷം പഴക്കമുള്ള 17 ലക്ഷം ഹെവി വാണിജ്യ വാഹനങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



