Connect with us

Covid19

ഒരു ദിവസം 25,833 കേസുകൾ; മഹാരാഷ്ട്രയിൽ കൊവിഡ് കുതിച്ചുയരുന്നു

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ അതി ഭീകരമാംവിധം കുതിച്ചുയരുന്നു. ഇതാദ്യമായി ഒരു ദിവസം 25,833 പേര്‍ക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. 58 പേര്‍ മരിക്കുകയും ചെയ്തു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. രാജ്യത്തെ നിലവില്‍ ചികിത്സയില്‍ കഴിയുന്ന ആകെ കൊവിഡ് രോഗികളില്‍ 60 ശതമാനവും മഹാരാഷ്ട്രയിലാണ്. മരിച്ചവരില്‍ 45.4 ശതമാനവും മഹാരാഷ്ട്രയില്‍ തന്നെ.

മഹാാരാഷ്ട്രയിൽ ഇതുവരെ 23,96,340 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 21,75,565 പേർക്ക് രോഗം ഭേദമായി. 1,66,353 പേർ ചികിത്സയിൽ കഴിയുന്നു. മരണസ‌ംഖ്യ 53,138.

Latest