Connect with us

Kerala

വോട്ടർ പട്ടികയിലെ ക്രമക്കേട് കൂടുതൽ തവനൂരിലും കൂത്തുപറമ്പിലുമാണെന്ന് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | തവനൂർ, കൂത്തുപറമ്പ്, കണ്ണൂര്‍ നിയോജക മണ്ഡലങ്ങളിലാണ് വോട്ടര്‍ പട്ടികയിൽ കൂടുതൽ ക്രമക്കേട് നടന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തവനൂരിൽ 4,395 വ്യാജ വോട്ടർമാരാണുള്ളതെന്ന് ചെന്നിത്തല ആരോപിക്കുന്നു. കൂത്തുപറമ്പിൽ 2795ഉം കണ്ണൂരിൽ 1743ഉം കല്‍പ്പറ്റയിൽ 1795ഉം ചാലക്കുടിയിൽ 2063ഉം പെരുമ്പാവൂരിൽ 2286ഉം ഉടുമ്പന്‍ചോലയിൽ 1168ഉം വൈക്കത്ത് 1605ഉം അടൂരിൽ 1283ഉം വ്യാജവോട്ടർമാരുണ്ടെന്ന് ചെന്നിത്തല അവകാശപ്പെട്ടു.

ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വോട്ടര്‍ പട്ടികയില്‍ വന്‍തോതില്‍ ഇരട്ടിപ്പും ക്രമക്കേടും കണ്ടെത്തിയിരിക്കുകയാണ്. ഒന്‍പത് ജില്ലകളിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലെ വിവരങ്ങള്‍ കൂടിയാണ് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത്. കഴിഞ്ഞ ദിവസം അഞ്ചു മണ്ഡലങ്ങളിലെ വിവരങ്ങള്‍ കൈമാറിയിരുന്നു.

എല്ലാ ജില്ലകളിലും ഈ കൃത്രിമം കണ്ടെത്തിയ സാഹചര്യത്തില്‍ എല്ലാ മണ്ഡലങ്ങളിലേയും വോട്ടര്‍ പട്ടിക സൂക്ഷമായി പരിശോധിക്കാന്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവരില്‍ നിന്ന് വിവരം ലഭിക്കുന്ന മുറയ്ക്ക് മറ്റു മണ്ഡലങ്ങളിലെ ക്രമക്കേടിന്റെ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.

Latest