Connect with us

Kerala

കെ ജി മാരാര്‍ മരിച്ചത് 1995ല്‍; പിണറായി മാരാരുടെ തിരഞ്ഞെടുപ്പ് ഏജന്റായത് 15 വര്‍ഷം മുമ്പ് 2006ലാണോയെന്ന് എം ടി രമേശിനോട് സോഷ്യല്‍ മീഡിയ

Published

|

Last Updated

കോഴിക്കോട് | ബി ജെ പിയും സി പി എമ്മും ധാരണ ഉണ്ടായിരുന്നുവെന്നതിന് തെളിവായി എം ടി രമേശ് പറഞ്ഞത് അബദ്ധങ്ങള്‍. 15 വര്‍ഷം മുമ്പ് സി പി എം- ബി ജെ പി ധാരണ ഉണ്ടായിരുന്നെന്നും കെ ജി മാരാര്‍ക്ക് വേണ്ടി പിണറായി വിജയന്‍ തിരഞ്ഞെടുപ്പ് ഏജന്റായി പ്രവര്‍ത്തിച്ചുവെന്നുമാണ് രമേശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

എന്നാല്‍, 15 വര്‍ഷം മുമ്പ് 2006ലാണോ 1995ല്‍ മരിച്ച മാരാരുടെ ഇലക്ഷന്‍ ഏജന്റായി പിണറായി ഉദുമയില്‍ നിന്നതെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. യഥാര്‍ഥത്തില്‍ 1977ലാണ് ജനതാപാര്‍ട്ടിക്ക് വേണ്ടി മാരാര്‍ സ്ഥാനാര്‍ഥിയാകുന്നത്. 1980ല്‍ മാത്രമാണ് ബി ജെ പി രൂപവത്കരിക്കുന്നത്. ആ വര്‍ഷം കെ ജി മാരാരും ഒ രാജഗോപാലും കോണ്‍ഗ്രസ് മുന്നണിയില്‍ നിന്ന് ജനവിധി തേടുകയുമുണ്ടായി.

ഇതിന് പുറമെ, 1977ല്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ സി പി എം സ്ഥാനാര്‍ഥിയായിരുന്നു പിണറായി. ഇവിടെ നിന്ന് വിജയിക്കുകയും ചെയ്തു. കൂത്തുപറമ്പിലെ സ്ഥാനാര്‍ഥിയായ പിണറായിയാണോ ഉദുമയിലെ സ്ഥാനാര്‍ഥി മാരാര്‍ക്ക് വേണ്ടി ഇലക്ഷന്‍ ഏജന്റായി പ്രവര്‍ത്തിച്ചതെന്ന പ്രധാന ചോദ്യം ഇവിടെ ഉയരുന്നു. ഇതോടെ സി പി എം- ബി ജെ പി ധാരണക്ക് ബി ജെ പി നേതാവ് എം ടി രമേശ് ഉന്നയിച്ച തെളിവുകള്‍ പൊളിയുകയാണ്.

Latest