Connect with us

National

തമിഴ്‌നാട്ടില്‍ പ്രതിപക്ഷ കക്ഷി നേതാക്കളുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Published

|

Last Updated

ചെന്നൈ |  തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരുപ്പൂരില്‍ കമല്‍ഹാസന്റെ മക്കള്‍ നീതിമയ്യം, വൈക്കോയുടെ എംഡിഎംകെ, ഡിഎംകെ എന്നീ കക്ഷിനേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്.
മക്കള്‍ നീതിമയ്യം ട്രഷറര്‍ അനിത ശേഖറിന്റെ തിരുപ്പൂര്‍ ലക്ഷ്മിനഗര്‍, ബ്രിഡ്‌ജ്വേ കോളനി എന്നിവിടങ്ങളിലെ “അനിത ടെക്‌സ്‌കോട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്” കമ്പനിയിലും വീടുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമായി ബുധനാഴ്ച വൈകിട്ട് മൂന്നു കാറുകളിലായി എത്തിയ ഉദ്യോഗസ്ഥ സംഘമാണ് റെയ്ഡ് നടത്തിയത്.

ധാരാപുരത്തിലെ എംഡിഎംകെ തിരുപ്പൂര്‍ ജില്ല ജോ. സെക്രട്ടറി കവിന്‍ നാഗരാജ്, ഡിഎംകെ ടൗണ്‍ സെക്രട്ടറി ധനശേഖര്‍ എന്നിവരുടെ വീടുകളിലും ഐടി അധികൃതര്‍ പരിശോധന നടത്തി. നിരവധി രേഖകളും പണവും മറ്റും പിടിച്ചെടുത്തതായാണ് വിവരം.

---- facebook comment plugin here -----

Latest