Connect with us

Oddnews

ജപ്പാനിലെ സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് രണ്ട് മിനുട്ട് നേരത്തെ ഇറങ്ങിയാലും ശമ്പളം പിടിക്കും

Published

|

Last Updated

ടോക്യോ | ജപ്പാനിലെ സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് രണ്ട് മിനുട്ട് നേരത്തെ ഓഫീസില്‍ നിന്നിറങ്ങിയാലും ശമ്പളം പിടിക്കും. ചിബ പ്രിഫെക്ചറിലെ ഫുനാബഷി സിറ്റി എജുക്കേഷന്‍ ബോര്‍ഡ് ഓഫീസിലെ ജീവനക്കാരുടെ ശമ്പളമാണ് ഇങ്ങനെ കുറച്ചത്. കഴിഞ്ഞ മാസം നിശ്ചിത സമയത്തിനും രണ്ട് മിനുട്ട് മുമ്പ് ഓഫീസില്‍ നിന്നിറങ്ങിയവരുടെയും ശമ്പളം പിടിച്ചിട്ടുണ്ട്.

കഴിഞ്ഞ മെയ് മുതല്‍ ജനുവരി വരെ 316 തവണയാണ് ഏഴ് ജീവനക്കാര്‍ നിശ്ചിത സമയത്തിനും മുമ്പ് ഓഫീസ് വിട്ടത്. ഇവരുടെ ഓഫീസ് സമയം വൈകിട്ട് 5.15 വരെയാണ്. എന്നാല്‍ ഇവര്‍ ഇറങ്ങിയത് 5.13നായിരുന്നു.

വൈകിട്ട് 5.17നുള്ള ബസ് കിട്ടാനായിരുന്നു ഇവരിങ്ങനെ നേരത്തേ ഇറങ്ങിയത്. ഈ ബസ് പോയാല്‍ പിന്നെയുള്ളത് 5.47നാണ്. ഇറങ്ങുന്ന സമയത്തില്‍ കൃത്രിമം കാണിച്ച് ഉദ്യോഗസ്ഥരെ സഹായിച്ചതിന് ഹാജര്‍ ചുമതലയുള്ള 59കാരി ഉദ്യോഗസ്ഥയുടെ മൂന്ന് മാസത്തെ ശമ്പളത്തില്‍ നിന്ന് പത്തിലൊന്ന് വീതം പിടിച്ചിട്ടുമുണ്ട്.

Latest