Connect with us

National

കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് ഏപ്രില്‍ 12ന് തിരഞ്ഞെടുപ്പ്

Published

|

Last Updated

ന്യൂഡല്‍ഹി |  കേരളത്തില്‍ ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്ക് ഏപ്രില്‍ 12ന് തിരഞ്ഞെടുപ്പ് നടക്കും. വയലാര്‍ രവി, പി.വി. അബ്ദുള്‍ വഹാബ്, കെ.കെ. രാഗേഷ് എന്നിവരുടെ ആറു വര്‍ഷത്തെ കാലാവധി ഏപ്രില്‍ 21ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ്. മാര്‍ച്ച് 24 ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കും. 31വരെ പത്രിക സമര്‍പ്പിക്കാം. ഏപ്രില്‍ 12 രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ്. അന്ന് വൈകിട്ട് അഞ്ചിന് വോട്ടെണ്ണും.

അതേ സമയം കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ മാണി രാജിവച്ച ഒഴിവിലേക്കു തിരഞ്ഞെടുപ്പു നടത്തുന്നതിനെക്കുറിച്ചു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ പത്രക്കുറിപ്പില്‍ ഒന്നും പറയുന്നില്ല. കാലാവധി പൂര്‍ത്തിയാകുന്ന മൂന്നു സീറ്റുകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ കക്ഷിനിലയനുസരിച്ച് എല്‍ഡിഎഫിന് രണ്ടും യുഡിഎഫിന് ഒരു സീറ്റും ജയിക്കാനാകും.

Latest