Connect with us

Kerala

സീറ്റ് നല്‍കിയില്ല; പി സി തോമസ് എന്‍ ഡി എ വിട്ടു

Published

|

Last Updated

കോട്ടയം | നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതിനെ പി സി തോമസ് കേരള കോണ്‍ഗ്രസ് വിഭാഗം എന്‍ ഡി എ വിട്ടു. മത്സരിക്കാന്‍ സ്വന്തമായി ചിഹ്നമില്ലാതെ ബുദ്ധിമു്ട്ടുന്ന പി ജെ ജോസഫ് വിഭാഗം പി സി തോമസിന്റെ പാര്‍ട്ടിയില്‍ ലയിക്കും. ഇതോടെ പി സി തോമസ് നീണ്ട ഇടവേളക്ക് ശേഷം യു ഡി എഫിന്റേയും നേതാവായി മാറും.

പി ജെ ജോസഫ് പി സി തോമസിന്റെ പാര്‍ട്ടിയില്‍ ഇന്ന് കടുത്തുരുത്തിയില്‍ നട
ക്കുന്ന സമ്മേളനത്തിലാണ് ലയിക്കുക. ജോസഫ് ഗ്രൂപ്പില്‍ നിന്നു പി ജെ ജോസഫിന്റെ നിര്‍ദേശ പ്രകാരം രണ്ടു പ്രമുഖ നേതാക്കളാണ് ലയന നീക്കങ്ങള്‍ക്ക് ചുക്കാന്‍ പടിച്ചത്. ലയനത്തോടെ ജോസഫ് വിഭാഗത്തിന് കേരള കോണ്‍ഗ്രസ് എന്ന പേര് ലഭിക്കും. ധാരണ പ്രകാരം പി ജെ ജോസഫായിരിക്കും പാര്‍ട്ടി ചെയര്‍മാന്‍. പി സി തോമസ് ഡെപ്യൂട്ടി ചെയര്‍മാനാകും.

ജോണി നെല്ലൂരിനെയും കെ ഫ്രാന്‍സിസ് ജോര്‍ജിനെയും മോന്‍സ് ജോസഫിനെയും വൈസ് ചെയര്‍മാന്‍മാരും ജോയി ഏബ്രഹാമിനെയും പി സി ാമസ് വിഭാഗത്തിലെ പ്രമുഖനെയും ജനറല്‍ സെക്രട്ടറിമാരുമാക്കുമെന്നാണ് വിവരം. രണ്ടില ചിഹ്നത്തിനായുള്ള നിയമപോരാട്ടത്തില്‍ സുപ്രീംകോടതിയില്‍നിന്നു തിരിച്ചടി നേരിട്ടതോടെയാണ് ജോസഫ് ഗ്രൂപ്പ് ലയനനീക്കം ആരംഭിച്ചത്.

നിലവിലെ സാഹചര്യത്തില്‍ ജോസഫ് ഗ്രൂപ്പിലെ പത്ത് സ്ഥാനാര്‍ഥികളെയും സ്വതന്ത്ര സ്ഥാനാര്‍ഥികളായാണ് ഇലക്ഷന്‍ കമ്മീഷന്‍ പരിഗണിക്കുക. എല്ലാവര്‍ക്കും ഒരേ ചിഹ്നം ലഭിക്കാന്‍ സാധ്യത കുറവാണ് എന്ന സാധ്യത കണക്കിലെടുത്താണ് ജോസഫ് ലയന നീക്കം വേഗത്തിലാക്കിയത്.