Kerala
വട്ടിയൂര്‍കാവില്‍ വീണ, കല്‍പ്പറ്റയില്‍ സിദ്ദിഖ്, കുണ്ടറയില്‍ വിഷ്ണുനാഥ്; അവശേഷിക്കുന്ന സീറ്റുകളിലേക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം | തര്‍ക്കത്തെ തുടര്‍ന്ന് പ്രഖ്യാപനം വൈകിയ ആറ് സീറ്റുകളിലേക്ക് കൂടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി. കല്‍പ്പറ്റയില്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖും വട്ടിയൂര്‍ക്കാവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് വീണ എസ് നായരുമാണ് സ്ഥാനാര്‍ഥികള്‍. തവനൂരില്‍ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ മത്സരിക്കും.
പട്ടാമ്പിയില്‍ റിയാസ് മുക്കോളിയും നിലമ്പൂരില്‍ വിവി പ്രകാശും കുണ്ടറയില്‍ പിസി വിഷ്ണുനാഥും മത്സരിക്കും. ജ്യോതി വിജയകുമാറിനും ആര്യാടന്‍ ഷൗക്കത്തിനും സീറ്റില്ല. ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുമെന്ന് പറയുന്ന വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മയെ യുഡിഎഫ് പിന്തുണക്കുമെന്നാണ് അറിയുന്നത്.
---- facebook comment plugin here -----