Connect with us

Covid19

ചൈനീസ് വാക്‌സിന്‍ സ്വീകരിച്ചാല്‍ മാത്രം ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് വിസ അനുവദിക്കുമെന്ന് ചൈന

Published

|

Last Updated

ബീജിംഗ് | കൊവിഡ്- 19നെതിരെ തങ്ങള്‍ നിര്‍മിച്ച വാക്‌സിന്‍ കുത്തിവെച്ചാല്‍ മാത്രമേ വിദേശികള്‍ക്ക് വിസ അനുവദിക്കൂവെന്ന് ചൈന. ഇന്ത്യ, അമേരിക്ക, പാക്കിസ്ഥാന്‍ അടക്കമുള്ള വിദേശികള്‍ക്ക് ഇത് ബാധകമാണ്. കൊറോണവൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈന കഴിഞ്ഞ വർഷം മാർച്ചിലാണ് അധിക വിദേശികള്‍ക്കും പ്രവേശനം അവസാനിപ്പിച്ചത്.

ചൈനയില്‍ കൊവിഡ് നിയന്ത്രണവിധേയമായിട്ടുണ്ട്. ചൈനയില്‍ തൊഴിലും കുടുംബങ്ങളുമുള്ള നിരവധി പേരാണ് വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. തങ്ങളുടെ വാക്‌സിന്‍ കുത്തിവെച്ചാല്‍ വിസക്ക് അപേക്ഷിക്കാമെന്ന് വിവിധ രാജ്യങ്ങളിലെ ചൈനീസ് എംബസികള്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.

ചൈനയിലുള്ള ജോലി തുടരുക, ബിസിനസ് യാത്ര, ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന കുടുബാംഗങ്ങളുമായി ഒത്തുചേരുക പോലുള്ള ആവശ്യങ്ങള്‍ക്കാണ് വിസ അനുവദിക്കുക. നാല് വാക്‌സിനുകളാണ് ചൈന നിര്‍മിച്ചത്. വിദേശ വാക്‌സിനുകളൊന്നും ചൈന അംഗീകരിച്ചിട്ടുമില്ല.

---- facebook comment plugin here -----

Latest