Kerala
ഇനി സീറ്റ് തന്നാലും മത്സരിക്കാനില്ല; ഭാവി പരിപാടി ഇന്ന് തീരുമാനിക്കും: ലതിക സുഭാഷ്

തിരുവനന്തപുരം | ഭാവി പരിപാടി സംബന്ധിച്ച് ഇന്ന് നിര്‍ണായക തീരുമാനം എടുക്കുമെന്ന് രാജിവെച്ച മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ്. തനിക്ക് സീറ്റ് നിഷേധിച്ചത് ആരാണെന്ന് ആറിയില്ല. ഇനി കോണ്‍ഗ്രസ് പാര്‍ട്ടി സീറ്റ് തന്നാല്‍ ഇത്തവണ മത്സരിക്കാനില്ലെന്നും ലതിക പറഞ്ഞു. പി സി സി പ്രസിഡന്റ് ഫോണ്‍ പോലും എടുത്തില്ല. ഏറ്റുമാനൂര്‍ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചു. ഏറ്റുമാനൂര്‍ ഇല്ലെങ്കിലും വൈപിനില്‍ മത്സരിക്കാന്‍ തയ്യാറായിരുന്നു, എന്നാല്‍ അതും നല്‍കിയില്ലെന്ന് ലതിക സുഭാഷ് പറഞ്ഞു.
സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിക്കാനാകാത്തതിനെത്തുടര്‍ന്ന് ലതിക സുഭാഷ് മഹിള കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഇന്നലെ രാജിവെച്ചിരുന്നു. ഇതിന് പിറകെ തല മുണ്ഡനം ചെയ്താണ് അവര്‍ വൈകാരിക പ്രതിഷേധം അറിയിച്ചത്.
---- facebook comment plugin here -----