Kerala
മാനന്തവാടിയിലെ ബിജെപി സ്ഥാനാര്‍ഥി പിന്‍മാറി

വയനാട് | മാനന്തവാടിയില്‍ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച സി മണികണ്ഠന്‍ പിന്മാറി. രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ താത്പര്യമില്ലെന്നും ജോലിയും കുടുംബവുമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും അതിനാലാണ് പിന്‍മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ഥിയായി തന്നെ പരിഗണിച്ചത് പണിയ വിഭാഗത്തിന് ലഭിച്ച അംഗീകാരമായി കാണുന്നു. എന്നാല്‍ സ്ഥാനാര്‍ഥിത്വം സന്തോഷപൂര്‍വം നിരസിക്കുകയാണെന്നും മണികണ്ഠന്‍ പറഞ്ഞു.
എംബിഎ ബിരുദധാരിയായ മണികണ്ഠന്‍ പൂക്കോട് കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍സ് സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഗോത്രമിഷന്റെ ടീച്ചിംഗ് അസിസ്റ്റന്റായാണ് ജോലി ചെയ്തുവരികയാണ്
---- facebook comment plugin here -----