Kerala
ദേവികുളത്ത് അഡ്വ. എ രാജ സിപിഎം സ്ഥാനാര്‍ഥി

തിരുവനന്തപുരം | ദേവികുളം നിയമസഭാ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥിയായി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ അഡ്വ. എ രാജ മത്സരിക്കും.
കോയമ്പത്തൂര്‍ ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദം നേടി. ഡിവൈഎഫ്ഐ ഇടുക്കി ജില്ലാ ട്രഷറര്‍, ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.2009 മുതല്‍ ദേവികുളം മുന്‍സിഫ് കോടതിയില്‍ അഭിഭാഷകനാണ്. 2018 മുതല്‍ സര്‍ക്കാര്‍ അഭിഭാഷകന്‍.
---- facebook comment plugin here -----