Kerala
രണ്ടിടത്ത് മത്സരത്തിനിറങ്ങുന്നത് ആത്മവിശ്വാസക്കുറവുകൊണ്ടല്ല: കെ സുരേന്ദ്രന്‍

കാസര്‍ഗോഡ് | നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കാനൊരുങ്ങുന്നത് അത്മവിശ്വാസക്കുറവുകൊണ്ടല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.മഞ്ചേശ്വരവും കോന്നിയും തനിക്ക് പ്രിയപ്പെട്ട മണ്ഡലങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തവണ 87 വോട്ടിന് നഷ്ടമായ മണ്ഡലമാണ് മഞ്ചേശ്വരം. ഇത്തവണ സീറ്റ് പിടിച്ചെടുക്കണമെന്ന പാര്‍ട്ടി തീരുമാനത്തിന്റെ ഭാഗമായാണ് മഞ്ചേശ്വരത്ത് ജനവിധി തേടുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വൈകാരികമായ ബന്ധമുണ്ടായ മണ്ഡലമാണ് കോന്നി. അതിനാലാണ് അവിടെയും ജനവിധി തേടുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
---- facebook comment plugin here -----