Connect with us

Kerala

കുറ്റ്യാടി മണ്ഡലം സിപിഎം തിരിച്ചെടുത്തു; എ എ റഹീം സ്ഥാനാര്‍ഥിയായേക്കും

Published

|

Last Updated

കോഴിക്കോട് |  പ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധം തീര്‍ത്ത സമ്മര്‍ദത്തിനൊടുവില്‍ കുറ്റ്യാടി സീറ്റ് സിപിഎം തിരിച്ചെടുത്തു. കുറ്റ്യാടി മണ്ഡലം വിട്ടുകൊടുക്കാന്‍ കേരള കോണ്‍ഗ്രസ് എം തയ്യാറാവുകയായിരുന്നു.വാർത്താ കുറിപ്പിലൂടെയാണ് കുറ്റ്യാടിയിൽ സിപിഎമ്മിന് സീറ്റ് വിട്ടുനൽകുന്നുവെന്ന തീരുമാനം കേരളാ കോൺഗ്രസ് അറിയിച്ചത്.ഇതോടെ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം 12 ആയി ചുരുങ്ങി. കുറ്റ്യാടിക്ക് പകരം സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കില്ലെന്നാണ് അറിയുന്നു. സീറ്റ് തിരിച്ചെടുക്കുന്നത് സംബന്ധിച്ച്

കോടിയേരി ബാലകൃഷ്ണന്‍ ജോസ് കെ മാണിയുമായി ചര്‍ച്ച നടത്തിയിരുന്നു. അതേ സമയം എ എ റഹീം ഇവിടെ സ്ഥാനാര്‍ഥിയാകുമെന്നാണ് അറിയുന്നത്.

കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെതിരെ പരസ്യ പ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിരുന്നു. തുടര്‍ന്നാണ് സീറ്റ് തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ആലോചനകള്‍ തുടങ്ങിയത്