Connect with us

Kerala

നേമത്ത് ബിജെപിയെ ജയിപ്പിച്ച കോണ്‍ഗ്രസ് ഇത്തവണ മലമ്പുഴയില്‍ ആവര്‍ത്തിക്കാന്‍ നീക്കം: മുഖ്യമന്ത്രി

Published

|

Last Updated

കണ്ണൂര്‍ |  കഴിഞ്ഞ തവണ നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിനെ ജയിപ്പിച്ച കോണ്‍ഗ്രസ് ഇത്തവണ അത് മലമ്പുഴയില്‍ ആവര്‍ത്തിക്കാനാണ് നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സീറ്റിന് വേണ്ടി വൃത്തികെട്ട കളികളാണ് കോണ്‍ഗ്രസ് കളിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കണ്ണൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞ തവണ നേമത്ത് നടത്തിയത് ഇക്കുറി മലമ്പുഴയില്‍ ആവര്‍ത്തിക്കാനാണ് ധാരണ. മലമ്പുഴയില്‍ കച്ചവടമാണെന്ന് കോണ്‍ഗ്രസ്സ് നേതാവ് തന്നെയാണ് വെളിപ്പെടുത്തിയത്. കേരളത്തില്‍ ആര്‍ക്കും അറിയാത്ത പാര്‍ട്ടിക്കാണ് മലമ്പുഴ സീറ്റ് കൊടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ കോണ്‍ഗ്രസാണ് മത്സരിച്ചിരുന്നത്. പക്ഷെ മൂന്നാം സ്ഥാനത്തായിരുന്നു കോണ്‍ഗ്രസ്. ബിജെപി രണ്ടാമത് എത്തിയപ്പോള്‍ സിപിഎം വിജയിച്ചു. ഈ സീറ്റില്‍ ഭാരതീയ ജനതാദളിനെ മത്സരിപ്പിക്കാനുള്ള തീരുമാനം ബിജെപിക്ക് സഹായകരമാകുമെന്ന ആരോപണം ഉയര്‍ന്നിരുന്നു.