National
നന്ദിഗ്രാമില്‍ മഹാപഞ്ചായത്ത് സംഘടിപ്പിച്ച് കര്‍ഷക നേതാവ് രാകേഷ് ടികായത്

കൊല്‍ക്കത്ത | ബി ജെ പിയും തൃണമൂല്‍ കോണ്‍ഗ്രസും ശക്തമായ പോരാട്ടം നടക്കുന്ന നന്ദിഗ്രാമില്‍ മഹാപഞ്ചായത്തിന് നേതൃത്വം നല്‍കി കര്‍ഷക നേതാവ് രാകേഷ് ടികായത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഈയടുത്ത് തൃണമൂല്‍ വിട്ട സുവേന്ദു അധികാരിയും തമ്മിലാണ് പോരാട്ടം. ഈ മണ്ഡലത്തില്‍ മാത്രമാണ് മമത മത്സരിക്കുന്നത്.
ഇന്ന് അദ്ദേഹം നന്ദിഗ്രാമിലെത്തി. കൊല്‍ക്കത്തയില്‍ തൃണമൂല്‍ എം പി ദോള സെന്‍ അദ്ദേഹത്തെ സ്വീകരിച്ചു. നന്ദിഗ്രാമിലേക്ക് പോകുംമുമ്പ് അദ്ദേഹം തൃണമൂല്‍ നേതാക്കളെ കണ്ടിരുന്നു.
നന്ദിഗ്രാമില്‍ പ്രചാരണത്തിനിടെ മമതക്ക് പരുക്കേറ്റിരുന്നു. അജ്ഞാതര്‍ തന്നെ പിടിച്ചുതള്ളി വാഹനത്തിന്റെ ഡോര്‍ അടച്ചുവെന്നാണ് അവര്‍ പറയുന്നത്. കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിന് ടികായത് ആണ് നേതൃത്വം നല്‍കുന്നത്.
---- facebook comment plugin here -----