Kerala
നേമത്തേക്ക് പോകരുത്; ഉമ്മന്‍ചാണ്ടിക്കായി പുതുപ്പള്ളിയില്‍ പ്രവര്‍ത്തകരുടെ പ്രകടനം

കോട്ടയം | പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം. ഉമ്മന്‍ ചാണ്ടിയെ നേമത്തേക്ക് വിട്ടു നല്‍കില്ലെന്നും പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ഇതിനിടെ
വീട്ടിലേക്ക് കാറിലെത്തിയ ഉമ്മന്‍ചാണ്ടി പ്രവര്‍ത്തകരുടെ പ്രകടനത്തില്‍ കുടുങ്ങി. ഏറെ നേരത്തിന് ശേഷം പ്രാദേശിക നേതാക്കള്‍ പ്രവര്‍ത്തകരെ മാറ്റിയാണ് വാഹനം കടന്ന് പോകാന്‍ വഴിയൊരുക്കിയത്.
പ്രവര്‍ത്തകരില്‍ ചിലര്‍ ഉമ്മന്‍ ചാണ്ടിയുടെ ഫോട്ടോയുമായി വീടിനു മുകളില്‍ കയറിയും പ്രതിഷേധിക്കുകയാണ്. അതേസമയം, ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിട്ട് എങ്ങോട്ടും പോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ് പറഞ്ഞു.
---- facebook comment plugin here -----