Connect with us

Kerala

ജസ്‌ന കേസ് സിബിഐ ഏറ്റെടുത്തു; തട്ടിക്കൊണ്ടുപോയതാകാമെന്ന് എഫ്‌ഐആര്‍

Published

|

Last Updated

തിരുവനന്തപുരം |  ജസ്ന തിരോധാനക്കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. ഹൈക്കോടതി നിര്‍ദേശ പ്രകാരം സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക. ജസ്നയെ തട്ടിക്കൊണ്ടുപോയതാകാമെന്ന് സംശയമുള്ളതായി എഫ്ഐആറില്‍ പറയുന്നു.

2018 മാര്‍ച്ച് 22 നാണ് എരുമേലി മുക്കൂട്ടുതറ സ്വദേശിയായ ജസ്നയെ കാണാതായത്. ഇതിന് പിന്നാലെ ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും വിശദമായ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ഇതേ തുടര്‍ന്നാണ് ജസ്നയുടെ സഹോദരനും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് അടക്കമുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹരജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കുകയും സിബിഐ കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് കേസ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. ജസ്നയെ തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയമാണ് സിബിഐയുടെ എഫ്ഐആറിലുള്ളത്.

Latest