Connect with us

National

സിപിഎം പിബി യോഗം ഇന്ന്; തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും

Published

|

Last Updated

ന്യൂഡല്‍ഹി |  സിപിഎം പോളിറ്റ്ബ്യൂറോ യോഗം ഇന്ന് ചേരും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം ചേരുന്ന ആദ്യയോഗമാണിത്. കേരളം, ബംഗാള്‍, ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തും.

കേരളത്തില്‍ ഇന്നലെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. ബംഗാളിലും സംയുക്ത മോര്‍ച്ചയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്നലെ പ്രഖ്യാപിച്ചിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും കര്‍ഷക സമരവും യോഗത്തില്‍ ചര്‍ച്ചയാകും

Latest