Connect with us

International

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 11.77 കോടി കടന്നു

Published

|

Last Updated

വാഷിംഗ്ടണ്‍ ഡിസി  | ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം 11.77 കോടി പിന്നിട്ടു. 117,719,206 പേര്‍ക്കാണ് ലോകത്ത് ഇതുവരെ രോഗം ബാധിച്ചത്. 2,630,475 പേര്‍ ഇതുവരെ വൈറസ് ബാധിതരായി മരണത്തിനു കീഴടങ്ങി. 94,200,231 പേര്‍ രോഗമുക്തി നേടിയെന്നും വേള്‍ഡോ മീറ്ററും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും ചേര്‍ന്ന് പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 435,547 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 9,158 പേര്‍ക്ക് ജീവഹാനി സംഭവിച്ചു.നിലവില്‍ 21,764,796 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ 89,852 പേരുടെ നില അതീവ ഗുരുതരമാണ്. ആഗോള തലത്തില്‍ 21 രാജ്യങ്ങളില്‍ ഒരു ലക്ഷത്തിനു മുകളില്‍ ആളുകളെ കൊവിഡ് ബാധിച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Latest