National
ആഭ്യന്തര തര്‍ക്കങ്ങള്‍ക്കിടെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രാജിവെച്ചു

ന്യൂഡല്‍ഹി | ബിജെപിയിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ക്കിടെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്രാജിവെച്ചു.രാജിക്കത്ത് ഗവര്‍ണര്‍ ബേബി റാണിമൗര്യക്ക് നേരിട്ട് കൈമാറി.നാല് വര്‍ഷം മുഖ്യമന്ത്രിയെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം തന്നതില്‍ ബിജെപി നേതൃത്വത്തിന് നന്ദിയറിക്കുന്നതായി രാജിവെച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റാവത്ത് പറഞ്ഞു.
ഭരണകക്ഷിയായ ബി ജെ പിയില്‍ തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നതിനിടെ കഴിഞ്ഞ ദിവസം റാവത്ത് ഡല്‍ഹിയിലെത്തി ബി ജെ പി അധ്യക്ഷന്‍ ജെ പി നഡ്ഡയെ കണ്ടിരുന്നു.ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന് ജനപിന്തുണ നഷ്ടമായെന്നാണ് മന്ത്രിമാരും എംഎല്‍എമാരും പരാതിപ്പെട്ടിരുന്നു. മുഖ്യമന്ത്രിയെ മാറ്റിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്നും ചില എം എല്‍ എമാര്‍ ഭീഷണി മുഴക്കിയിരുന്നു.
അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇപ്പോഴുണ്ടായിരിക്കുന്ന സംഭവവികാസങ്ങള്‍ ബിജെപിക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കും