Connect with us

Kerala

മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാല്‍ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന്; ഇ ഡിക്കെതിരെ വീണ്ടും മൊഴി

Published

|

Last Updated

കൊച്ചി | മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാന്‍ സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) സമ്മര്‍ദം ചെലുത്തിയെന്ന് വീണ്ടും മൊഴി. പോലീസുകാരിയുടെ മൊഴിയാണ് ഇന്നും പുറത്തുവന്നത്. ഇന്നലെ മറ്റൊരു പോലീസുകാരിയുടെ സമാന മൊഴി പുറത്തുവന്നിരുന്നു.

എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന റെജിമോള്‍ എന്ന പോലീസുകാരിയുടെ മൊഴിയാണ് ഇന്ന് പുറത്തുവന്നത്. മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്നായിരുന്നു ഇ ഡി ഉദ്യോഗസ്ഥന്‍ സ്വപ്നയെ സമ്മര്‍ദം ചെലുത്തിയത്. ലോക്കറിലെ തുക ശിവശങ്കര്‍ നല്‍കിയതാണെന്നും ശിവശങ്കറിന് ആ പണം മുഖ്യമന്ത്രി കൈമാറിയതാണെന്നും പറയണമെന്ന് ഇ ഡി സ്വപ്‌നയോട് ചട്ടംകെട്ടി.

കഴിഞ്ഞ ആഗസ്റ്റ് 13ന് അര്‍ധരാത്രി വരെ നീണ്ട ചോദ്യം ചെയ്യലിലാണ് സ്വപ്നക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയത്. ഇ ഡി അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി രാധാകൃഷ്ണനാണ് ഇക്കാര്യങ്ങള്‍ നിര്‍ബന്ധിച്ചത്. കഴിഞ്ഞ ദിവസത്തെ പോലീസുകാരിയുടെ മൊഴിയും രാധാകൃഷ്ണനെതിരെയായിരുന്നു.

---- facebook comment plugin here -----

Latest