Connect with us

National

കുടുംബനാഥയ്ക്ക് പ്രതിമാസം 1500 രൂപയും സൗജന്യ എല്‍പിജി സിലിണ്ടറും വാഗ്ദാനം ചെയ്ത് എഐഎഡിഎംകെ

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് ആരവം സജീവമായതോടെ പാര്‍ട്ടികള്‍ വാഗ്ദാനപെരുമഴയുമായി രംഗത്തെത്തി തുടങ്ങി. വീട്ടിലെ കുടുംബനാഥയായ സ്ത്രീക്ക് പ്രതിമാസം 1500 രൂപ ഹോണറേറിയവും എല്ലാ കുടുംബങ്ങളക്കും വര്‍ഷത്തില്‍ ആറ് സൗജന്യ എല്‍പിജി സിലിണ്ടറും നല്‍കുമെന്ന് എഐഎഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ ഇടപ്പാടി പളനി സ്വാമി പ്രഖ്യാപിച്ചു. കുടുംബനാഥക്ക് പ്രതിമാസം ആയിരം രൂപ നല്‍കുമെന്ന് ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഡിഎംകെയുടെ വാഗ്ദാനത്തിന് എതിരെ പളനിസ്വാമി രംഗത്ത് വന്നു. തങ്ങളുടെ തിരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോയിലെ വാഗ്ദാനങ്ങള്‍ ചോര്‍ത്തിയാണ് ഡിഎംകെ വാഗ്ാനങ്ങള്‍ നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. ഡിഎംകെയുടെ വാഗ്ദാനത്തിനറെ പിതൃത്വം അവകാശപെട്ട് നേരത്തെ എംഎന്‍എം പ്രസിഡന്റ് കമലാ ഹസനും രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇത് യൂറോപ്യന്‍ മാതൃകയില്‍ നിന്ന് കടം കൊണ്ടതാണെന്ന് ആരോപണങ്ങളോട് സ്റ്റാലിന്‍ പ്രതികരിച്ചു.

Latest